Thalathirinjavan

റിക്കാര്‍ഡുകള്‍ തേടി കതിര്‍വേല്‍ തലതിരിഞ്ഞു മരം കയറുന്നു
പാലാ: എട്ടാംക്ളാസുകാരനായ തമിഴ്നാട് പാപനാശം സ്വദേശിയായ കതിര്‍വേലിന്റെ സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല. ജീവിതയാത്രയില്‍ പട്ടിണിയുടെയും പ്രാരാബ്ധങ്ങളുടെയും നടുവില്‍ പഠിച്ച് വലിയ ആളാവാന്‍ സാധിക്കാതെ വന്ന കതിര്‍വേലിനു നാലുപേരറിയുന്ന ആളാവണം. അതിനുവേണ്ടി 'തലതിരിഞ്ഞു' ചിന്തിച്ച കതിര്‍വേല്‍ നിരന്തര പരിശ്രമത്തിലൂടെ ഒരു വിദ്യ സ്വന്തമാക്കി. ആരും കാണിക്കാന്‍ ധൈര്യപ്പെടാത്ത ആ വിദ്യയാണ് തലതിരിഞ്ഞുള്ള മരത്തില്‍ കയറ്റം.

കരിമ്പനയായാലും തെങ്ങായാലും കതിര്‍വേല്‍ തലതിരിഞ്ഞു തന്നെ മുകളിലെത്തും. 25-ാം വയസ്സില്‍ തുടങ്ങിയ അഭ്യാസം ഇപ്പോള്‍ ഏഴുവര്‍ഷം പിന്നിട്ടിരിക്കുന്നു. സ്വയം പരിശീലിച്ച കതിര്‍വേല്‍ ഇപ്പോള്‍ നാല്പതടി ഉയരത്തില്‍ സുരക്ഷാ മാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ തലകുത്തനെ കയറും. തുടര്‍ന്ന് അതേനിലയില്‍ താഴേയ്ക്കും ഇറങ്ങിവരും.

ഇതിനുപുറമേ കൈകുത്തി മുന്നോട്ടും പിന്നോട്ടും നൂറുമീറ്ററിലേറെ അനായാസം നടക്കാനും കരാട്ടെ ഡ്രൌണ്‍ ബെല്‍റ്റുകാരനായ ഇദ്ദേഹത്തിനു സാധിക്കുന്നുണ്ട്.

തമിഴ്നാട്ടില്‍ ഇഷ്ടികകളത്തില്‍ ജോലിക്കാരനായിരുന്ന കതിര്‍വേല്‍ അടുത്തകാലത്ത് ജന്മനാട്ടില്‍ കരിമ്പനയില്‍ നാല്പതടി ഉയരത്തില്‍ തലകുത്തനെ കയറി തന്റെ അഭ്യാസപ്രകടനം നടത്തിയിരുന്നു. നൂറുകണക്കിനാളുകളുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ അഭ്യാസപ്രകടനത്തെത്തുടര്‍ന്നു അമ്പാസമുദ്രം എം.എല്‍.എ. ശക്തിവേല്‍ മുരുകന്‍ കതിര്‍വേലിനെ പൊന്നാട അണിയിച്ച് ആദരിച്ചിരുന്നു.

ജോലിതേടി പാലായില്‍ എത്തിയ കതിര്‍വേല്‍ ഒരു തട്ടുകടയില്‍ പൊറോട്ടാ മേക്കറായി ജോലി ചെയ്യുകയാണ് ഇപ്പോള്‍. ലിംകാബുക്കിലും ഗിന്നസ്ബുക്കിലും ഇടം നേടി പ്രശസ്തനാകാനുള്ള ശ്രമത്തിലാണ് കതിര്‍വേല്‍. ഇതിനിടെ ചാന്‍സിലര്‍ ബുക്ക് ഓഫ് റിക്കാര്‍ഡില്‍ കതിര്‍വേലിന്റെ പ്രകടനം ഉള്‍പ്പെടുത്തിയതായി എഡിറ്റര്‍ അറിയിച്ചു. ബീഡി തൊഴിലാളിയായ സെല്‍വിയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ശ്രീറാം, ഇന്ദ്രജിത്ത് എന്നിവര്‍ മക്കളും

See all posts...

See all thumbnails...


Subscribe to Malayalam Fun
Joining MalayalamFun Yahoogroup is easier than ever before.
Just see this link